ടൊയോട്ടാ എതിയോസ് ഡിസംബര്‍ ഒന്നിന് വിപണിയിലെത്തും

വാഹനപ്രേമികള്‍ കൗതുകത്തോടെ കാത്തുനില്‍ക്കുന്ന ടൊയോട്ടയുടെ ‘ചെറുകാര്‍’ എതിയോസ് ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തും. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഇന്ത്യന്‍ വിപണിയില്‍ സജീവമാണെങ്കിലും ടൊയോട്ടയ്ക്ക് വില്‍പ്പനയുടെ 4ശതമാനം മാത്രമാണ് സ്വന്തമാക്കാനായത്. എന്നാല്‍ ആഗോളവിപണിയില്‍ മികച്ച ബ്രാന്റ് വാല്യു ഉള്ള ടൊയോട്ട എ, ബി ക്ലാസ് കാറുകളുടെ വില്‍പ്പനയില്‍ ഇന്ത്യയിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചെറുകാറുകളിലൂടെ ഇന്ത്യയിലെ വില്‍പ്പന ഇരട്ടിയാവുമെന്നാണ് കമ്പനി സ്വപ്‌നം കാണുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ടയോട്ട സ്‌മോള്‍കാറുമായെത്തുമ്പോള്‍ അത് മാരുതി, ടാറ്റ, ഹോണ്ട, ഹ്യുണ്ടായ് കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. വില 5.25 ലക്ഷത്തിനും ആറു ലക്ഷത്തിനുമിടയിലായിരിക്കുമെന്നാണ് കരുതുന്നത്.
മികച്ച സാങ്കേതിക വിദ്യ, ഗുണനിലവാരം, വിശ്വാസ്യത എന്നിവയാണ് ടയോട്ടയെ വിപണിയിലെ മെച്ചപ്പെട്ട ഉല്‍പ്പന്നമാക്കി മാറ്റിയത്. അതുകൊണ്ടു തന്നെ എതിയോസും റോഡില്‍ ക്ലിക്ക് ആവുമെന്ന കാര്യത്തില്‍ സംശയമില്ല. സംശയമുണ്ടെങ്കില്‍ റോഡിലേക്കറിങ്ങി നോക്കിയാല്‍ കോറോള, കാംരി,ഇന്നോവ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ നിങ്ങള്‍ക്ക് അത് ഉറപ്പുനല്‍കും.

VEHICLE SUMMARY

Name:

Etios

Model:

J

Car Body Type:

Sedan

Segment:

C Segment

Fuel Consumption:
Highway

17.00 kmpl.

Fuel Consumption:
City

12.00 kmpl.

Warranty:

NA

For more details
http://autos.maxabout.com/cars/toyota/etios/cvid704

Leave a comment